Friday, June 4, 2010

രണ്ടാമൂഴം...

ഒരുപാടാഗ്രഹിച്ചു  പുസ്തകത്താളുകളില്‍  കുത്തിക്കുറിച്ചു  മൂടിവച്ച  വരികള്‍  വീണ്ടുമോരോര്‍മയായി  മനസ്സില്‍  പെയ്തിറങ്ങവേ, പതിയെ  മനസ്സ്  മന്ത്രിച്ചു, "രണ്ടാമൂഴം..." ഇനിയുമോരുഴത്തിന് കരുത്തുണ്ടോ എന്നറിയില്ലെങ്കിലും ഒരിക്കല്‍ക്കൂടി ശ്രമിച്ചു നോക്കാം എന്ന്  ഹൃദയം... അങ്ങനെ  ഹൃദയവും  മനസ്സും  ചേര്‍ന്നുണ്ടാക്കിയ  ഒരു  ഒത്തുതീര്‍പ്പ് ... വീണ്ടും എഴുതി  തുടങ്ങാം, മാതൃഭാഷയില്‍... ഭാവനയുടെ ചിറകിലേറി, കിനാവുകള്‍ കൊണ്ട് കഥകള്‍ നെയ്ത്, മഴനൂലുകള്‍ കോര്‍ത്ത്‌ കവിത രചിച്ചു  ഭാഷയുടെ  രസമുഗുലങ്ങളെ   തൊട്ടുണര്‍ത്തി ഒരു യാത്ര ... രണ്ടാമൂഴം... എഴുത്തിന്റെ...സൃഷ്ടിപരതയുടെ ...രണ്ടാമൂഴം. 


  

1 comment:

  1. എഴുതുക തോഴി , മനസിന്‍റെ അടിത്തട്ടില്‍ നിന്നും വരുന്ന വാക്കുകള്‍ അക്ഷരങ്ങളാകുന്ന ഒരായിരം വര്‍ണങ്ങള്‍ തീര്‍ക്കട്ടെ എന്‍റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
    അതുവഴി വരുമല്ലോ

    ReplyDelete