Saturday, June 5, 2010

ആമുഖം

പറയുവാന്‍ ഒരുപാടുണ്ട്  പക്ഷെ  എഴുതുവാന്‍  വാക്കുക്കള്‍  വിരളം .'ഞാന്‍' എനിക്ക് തന്നെ നിര്‍വചിക്കാനാവാത്ത  ഒരു  പ്രഹേളിക... ഒരു കിനാവള്ളി ... ഒരുപാട് കരങ്ങളും ഒരൊറ്റ  ശിരസ്സുമായി, ഒരിക്കലും കൈപിടിയിലൊതുങ്ങാത്ത ഒട്ടനവധി  സ്വപനങ്ങള്‍ക്ക്  പിറകെ  ഓടിത്തളര്‍ന്നു... മുന്നില്‍ കണ്ട  മായകാഴ്ച്ചകളിലെല്ലാം  മയങ്ങി  എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കവേ, സര്‍ഗാത്മകതയുടെ  കരങ്ങള്‍ ഒന്നൊന്നായി  അറ്റ്പോകുന്നതറിയാതെ പോയി .... ഒരു ചെറിയ ഇടവേളക്കു ശേഷം കാറും കോളും അടങ്ങി  ശാന്തമായ  ജീവിതതീരത്തടിഞ്ഞപ്പോള്‍; പറയുവാന്‍  കൊതിച്ച  ഒരുപിടി  വാക്കുകള്‍ , എഴുതുവാന്‍ കൊതിച്ച ഒരുക്കൂട്ടം  വരികള്‍  ഇവയെയെല്ലാം  ഓര്‍മ്മയുടെ ചവറ്റുകൂനയില്‍  നിന്ന്, പുതുതായി മുളച്ച  നീരാളിക്കൈകളാല്‍ ,   പെറുക്കിക്കൂട്ടി മിനുക്കിയെടുക്കുവാന്‍ ഒരു പണിപ്പുര തീര്‍ത്തു ... കിനാവള്ളിയുടെ  പണിപ്പുരയിലേക്ക്  സ്വാഗതം ...

4 comments:

  1. എന്തായാലും ആദ്യം ഞാന്‍ തന്നെ നാളികേരം ഉടയ്ക്കുന്നു. ആ തൂലികയില്‍ നിന്നും നല്ല രചനകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. മംഗളം

    ReplyDelete
  2. ഈ വഴി കയറിയിട്ട് പോകുമല്ലോ

    http://pularveela.blogspot.com
    http://niracharthu-jayaraj.blogspot.com

    ReplyDelete
  3. ഇപ്പഴാ ഞാനിതു കാണുന്നത് ... കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  4. ഈ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി...

    ReplyDelete